മഡഗാസ്കറില്‍ ദുരിതം വിതച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 51 ആയി.


അന്തനനരിവോ: മഡഗാസ്കറില്‍ ദുരിതം വിതച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 51 ആയി. 22 പേരെ കാണാതായിട്ടുണ്ട്. 54,000 ആള്‍ക്കാരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിതാമസിപ്പിക്കുകയും ചെയ്തു. ഒരാഴ്ച മുന്‍പ് 29 പേരാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചത്. ജനുവരി 5-6 ദിവസങ്ങളിലാണ് ഇവിടെ ചുഴിക്കാറ്റ് നാശം വിതച്ച്‌ കടന്നു പോയത്. 140 മുതല്‍ 190 വരെ കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിഞ്ഞ 'അവ' മഡഗാസ്കറിന്‍റെ കിഴക്കന്‍ തീരങ്ങളിലാണ് നാശം വിതച്ചത്. ഞായറാഴ്ച 54,000 പേരെ മാറ്റിപാര്‍പ്പിച്ചുവെന്ന് നാഷണല്‍ ഓഫീസ് ഓഫ് റിസ്ക് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.

Post A Comment: