സ്​കൂളിലെ പരീക്ഷ ഒഴിവാക്കാനാണ്​ 11ാം ക്ലാസ്​ വിദ്യാര്‍ഥി ക്രൂരമായ കൊലപാതകം നടത്തിത്​.
ഗുഡ്​ഗാവ്​: റയാന്‍ ഇന്‍റര്‍നാഷണല്‍ സ്​കൂളില്‍ ഏഴുവയസുകാരന്‍ പ്രദ്യുമ്​നന്‍ താക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ 11ാംക്ലാസ്​ വിദ്യാര്‍ഥിക്ക്​ ഗുഡ്​ഗാവിലെ വിചാരണക്കോടതി ജാമ്യം നിഷേധിച്ചു. പ്രതിയെ മുതിര്‍ന്ന ആളായി കണ്ട്​ കോടതിയില്‍ വിചാരണ നടത്തുമെന്ന്​ ജുവനൈല്‍ ജസ്​റ്റിസ്​ ബോര്‍ഡ്​ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. അതിനു പിറകെയാണ്​ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്​. സ്​കൂളിലെ പരീക്ഷ ഒഴിവാക്കാനാണ്​ 11ാം ക്ലാസ്​ വിദ്യാര്‍ഥി ക്രൂരമായ കൊലപാതകം നടത്തിത്​. റയാന്‍ സ്​കൂളിലെ രണ്ടാം ക്ലാസ്​ വിദ്യാര്‍ഥിയായ പ്രദ്യുമ്​നനെ കഴിഞ്ഞ വര്‍ഷം സെപ്​തംബര്‍ എട്ടിന്​ സ്​കൂളി​െല ബാത്​റൂമില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്നയുടന്‍ ഗുഡ്​ഗാവ്​ പൊലീസ്​ സ്​കൂള്‍ ബസ്​ കണ്ടക്​ടറെ അറസ്​റ്റ്​ ചെയ്​തു. എന്നാല്‍ ഒരുമാസത്തിനു ശേഷം കേസ്​ സി.ബി.​െഎക്ക്​ കൈമാറുകയും സ്​കൂളി​െല 11ാം ക്ലാസ്​ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന്​ അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു.

Post A Comment: