പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി

കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. പൊതുതാല്‍പര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം മൂലം സംസ്ഥാന സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ സംസ്ഥാനത്തിന് നിരോധിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. ജനുവരി 22നു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് പുതിയ സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് ഓള്‍ കേരളാ റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. 

Post A Comment: