പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇസ്​ലാമാബാദ്​: പാക്കിസ്ഥാനിലെ പൊതുമേഖല വിമാന കമ്പനിയായ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് കമ്പനി സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി. മന്ത്രി ദാനിയല്‍ അസീസാണ്​ ഇതുസംബന്ധിച്ച സൂചന നല്‍കിയത്​. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോവുമെന്നാണ്​ അദ്ദേഹം അറിയിച്ചിരിക്കുന്നത്​. നിലവില്‍ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം കാര്യമായ നേട്ടമുണ്ടാക്കാതെയാണ്. വിമാന അപകടങ്ങളില്‍ യാത്രക്കാര്‍ മരിച്ചതും കമ്പനിയെ നഷ്ടത്തിലാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം മറ്റ് മറ്റ്​ 68 പൊതുമേഖല സ്ഥാനങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം പാക്ക് സര്‍ക്കാര്‍ നടത്തുന്നുണ്ട്.

Post A Comment: