കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസികള്‍


ദില്ലി: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് രണ്ടുതരത്തിലുള്ള പാസ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസികള്‍. മുഴുവന്‍ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രവാസികളായ അഭിഭാഷകര്‍. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണ് രണ്ടുതരം പാസ്പോര്‍ട്ടെന്നാണ് അഭിഭാഷകര്‍ പറയുന്നത്. വിദേശത്തെ ഇന്ത്യന്‍ അഭിഭാഷക സമൂഹം ഇക്കാര്യം ചൂണ്ടിക്കാട്ടി മുഴുവന്‍ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളെ സമീപിക്കുന്ന നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Post A Comment: