തലശ്ശേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷമാകുന്നു


തലശ്ശേരി: തലശ്ശേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷമാകുന്നു. ധര്‍മടത്ത് ആര്‍എസ്‌എസ് സേവാകേന്ദ്രത്തിനു നേരേ അര്‍ധരാത്രി ബോംബാക്രമണം നടന്നു. ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്‌എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ സ്ഥാപനത്തിന്‍റെ ബോര്‍ഡും കൈവരികളും തകര്‍ന്നിട്ടുണ്ട്. ധര്‍മടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ആര്‍എസ്‌എസ് ആരോപിച്ചു. ശനിയാഴ്ച രാത്രി ധര്‍മടം സ്വാമിക്കുന്നിലെ സിപിഎം ഓഫീസിനുനേരേയും അക്രമം നടന്നിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് അക്രമം നടത്തിയതെന്നും സിപിഎം ആരോപിച്ചിരുന്നു.

Post A Comment: