ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ പോലും കസ്റ്റഡിമരണത്തെ അതീവഗുരുതരമായാണ് കണക്കാക്കുന്നത്.തിരുവനന്തപുരം: ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ച്‌ വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍ പേഴ്സണ്‍ പി. മോഹന്‍ദാസ്. കേസില്‍ സിബിഐ അന്വേഷണമാണ് നല്ലതെന്നും അന്വേഷണത്തിന് കമ്മീഷനും ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തിയാലുടന്‍ കേസിന്‍റെ ഫയല്‍ വിളിച്ച്‌ വരുത്തി പരിശോധിക്കുമെന്ന് മോഹന്‍ദാസ് പറഞ്ഞു. ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ പോലും കസ്റ്റഡിമരണത്തെ അതീവഗുരുതരമായാണ് കണക്കാക്കുന്നത്. അങ്ങനെയുള്ള സംഭവങ്ങളില്‍ വ്യക്തമായ അന്വേഷണറിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്. കസ്റ്റഡിമരണത്തിന്റെ കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ച്ചകളെക്കുറിച്ചുള്ള കാര്യങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പി.മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. 

Post A Comment: