എല്‍എസ്ഡി ലഹരിമരുന്ന് സ്റ്റാംപുകളുമായി തൃശ്ശൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍തൃശ്ശൂര്‍: എല്‍എസ്ഡി ലഹരിമരുന്ന് സ്റ്റാംപുകളുമായി തൃശ്ശൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഒന്നര ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുകള്‍ എക്സൈസ് വകുപ്പ് വിദ്യാര്‍ത്ഥിയില്‍ നിന്നും പിടിച്ചെടുത്തു. എല്‍എസ്ഡി സ്റ്റാംപുകളുമായി ചില വിദ്യാര്‍ത്ഥികളെ എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഉറവിടം അന്വേഷിച്ചപ്പോള്‍ ജസ്റ്റിന്‍ ബീബര്‍ എന്നയാളാണ് ഇത് നല്‍കിയത് എന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ജസ്റ്റിന്‍ ബീബര്‍ ഗൂഡല്ലൂരുകാരനായ ജസ്റ്റിന്‍ പൗലോസ് ആണെന്ന് കണ്ടെത്തി. കോയമ്പത്തൂരിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍. നേരത്തെ ജസ്റ്റിന്റെ പക്കല്‍ നിന്ന് ലഹരി വാങ്ങിയ വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി എക്സൈസ് വലവിരിച്ചു. സ്റ്റാംപുകള്‍ കൈമാറാന്‍ ത്യശൂരില്‍ ബസിറങ്ങിയ ജസ്റ്റിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടി. ശിവ എന്നറിയപ്പെടുന്ന സ്റ്റാംപുകളാണ് വിദ്യാര്‍ത്ഥിയില്‍ നിന്നും പിടിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങി കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിറ്റ് കാശുണ്ടാക്കും. ഇത്തരം മരുന്നുകള്‍ കൈവശം വെച്ചാല്‍ ഇരുപതു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. വന്‍തോതില്‍ എല്‍എസ്ഡി സ്റ്റാംപുകള്‍ കേരളത്തിലേക്ക് വരുന്നതായാണ് വിവരം. മുഖ്യ ഉറവിടം കണ്ടെത്താന്‍ എക്സൈസ് അന്വേഷണം തുടരുകയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടിവി റാഫേല്‍ പറഞ്ഞു.

Post A Comment: