ഫുട്ബാള്‍ ഇതിഹാസം പെലെ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുകള്‍.

ഫുട്ബാള്‍ ഇതിഹാസം പെലെ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുകള്‍. 77കാരനായ പെലെ അസുഖ ബാധിതനായി വ്യാഴായ്ചയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തെ ബ്രസീലിലെ ആശുപത്രിയില്‍ എത്തിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച്‌ പെലെയുടെ ഒൗദ്യോഗിക വക്താവ് രംഗത്തെത്തി. ബ്രസീലിലെ വീട്ടില്‍ പെലെ വിശ്രമിക്കുകയാണെന്ന് പെലെയുടെ വക്താവ് പറഞ്ഞു. പെലെയെ ആശുപത്രിയില്‍ പ്രവേശിച്ചെന്ന വാര്‍ത്തള്‍ അദ്ദേഹം നിഷേധിച്ചു. ഫുട്ബോള്‍ എഴുത്തുകാരുടെ കൂട്ടായ്മ (എഫ് ഡബ്ല്യു എ)യുടെ ആദരം ഏറ്റുവാങ്ങുന്നതിനായി ലണ്ടനിലേക്ക് പോകാനാരിക്കുകയായിരുന്നു പെലെ. 77 കാരനായ പെലെയെ അടുത്ത കാലത്ത് വൃക്കരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Post A Comment: