കടവല്ലൂരിലെത്തുന്ന സ്വര്‍ണക്കപ്പിന് അമ്പലം സ്റ്റോപ്പില്‍ വരവേല്‍പ്പ് നല്‍കും

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണ കപ്പ്‌ നാളെ തൃശൂരിലെത്തും.  കോഴിക്കോട് ജില്ലയില്‍ നിന്ന് നാലിന് രാവിലെ 10 ന് തൃശൂര്‍ ജില്ലാതിര്‍ത്തിയായ കടവല്ലൂരിലെത്തുന്ന സ്വര്‍ണക്കപ്പിന് അമ്പലം സ്റ്റോപ്പില്‍ വരവേല്‍പ്പ് നല്‍കും. 57 ബൈക്കുകുളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പെരുമ്പിലാവിലെത്തിക്കും തുടര്‍ന്ന് പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്. സ്‌കൂളിലെത്തുന്ന സ്വര്‍ണക്കപ്പ്, വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും

Post A Comment: