മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഭാവനായുടെ സ്വപ്ന മാംഗല്യം ഈ മാസം 22ന്.തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഭാവനായുടെ സ്വപ്ന മാംഗല്യം ഈ മാസം 22ന്. ദിവസങ്ങള്‍ മുന്‍പ് വിവാഹത്തിന്റെ പല തിയ്യതികളും ഉയര്‍ന്നുവെങ്കിലും ഇപ്പോഴാണ് തീയ്യതി സംബന്ധിച്ച്‌ വ്യക്തമായ സ്ഥിരീകരണം ഉണ്ടാകുന്നത്. ശ്രദ്ധേയമായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മലയാളി മനസിനെ കീഴടക്കിയ നടിയുടെ വിവാഹം എന്നുണ്ടാകുമെന്ന ആകാംക്ഷയ്ക്കാണ് ഇതോടെ വിരാമമായത്. ചടങ്ങില്‍ ബന്ധുക്കളും അടുത്തു സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അന്നു വൈകുന്നേരം തന്നെ തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമ- രാഷ്ട്രിയ മേഖലയില്‍ ഉള്ളവര്‍ക്കായി വിവാഹ സത്ക്കാരവും ഒരുക്കിട്ടുണ്ട്. വിവാഹത്തീയതി മാറ്റുമെന്ന അഭ്യുഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു കുടുംബവൃത്തങ്ങള്‍ അറിയിച്ചു. കന്നഡ നിര്‍മ്മാതാവ് നവീനുമായി കഴിഞ്ഞ ജനുവരിയിലാണു വിവാഹനിശ്ചയം നടത്തിയത്. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. നവീന്റെ അമ്മ മരിച്ച്‌ ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണു വിവാഹം നീട്ടിവയ്ക്കാനിടയായത്. ഇതു നേരത്തെ എടുത്ത തീരുമാനാമായിരുന്നു എന്നും നവീന്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്നു പറഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം ഭാവന ബംഗളൂരുവിലേയ്ക്കു പോകും. 2002ല്‍ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പല ചിത്രങ്ങളും പൂര്‍ത്തിയാക്കേണ്ട തിരക്കില്‍ നീണ്ടു പോവുകയായിരുന്നു.

Post A Comment: