ദുരിതാശ്വാസനിധിയില്‍ നിന്ന് പണമനുവദിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ടെന്നതിനുള്ള തെളിവുകള്‍ പുറത്ത്.


തിരുവനന്തപുരം: ദുരിതാശ്വാസനിധിയില്‍ നിന്ന് പണമനുവദിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ടെന്നതിനുള്ള തെളിവുകള്‍ പുറത്ത്. പണം അനുവദിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നല്‍കിയിരുന്നതായി വ്യക്തമായി. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പൊലീസല്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചിരുന്നു. യാത്രക്ക് സുരക്ഷ ക്ലിയറന്‍സ് നല്‍കുക മാത്രമാണ് ചെയ്തതെന്ന് ബെഹ്റ പറഞ്ഞത്. എന്നാല്‍ ഹെലികോപ്റ്റര്‍ യാത്രക്ക് പണമനുവദിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലുളളത്. അതേസമയം ഉത്തരവിറക്കിയ റവന്യു സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടപടി വേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചട്ടങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്നാണ് വിശദീകരണം.

Post A Comment: