തോമസ് ചാണ്ടിക്ക് ആശ്വാസം പകര്‍ന്ന് അദ്ദേഹത്തിനെതിരെ ഉടനടി കേസെടുക്കേണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചുകൊച്ചി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് ആശ്വാസം പകര്‍ന്ന് അദ്ദേഹത്തിനെതിരെ ഉടനടി കേസെടുക്കേണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തോമസ് ചാണ്ടി മന:പൂര്‍വം ഭൂമി കൈയേറിയിട്ടില്ലെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കായല്‍ കൈയേറ്റ വിഷയത്തില്‍ മൂന്ന് മാസത്തിനകം സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിനുശേഷം നോട്ടീസ് നല്‍കി കക്ഷികളെ വിളിച്ചു വരുത്തി വിശദീകരണം തേടാനും കോടതി നിര്‍ദ്ദേശിച്ചു.

Post A Comment: