ഒരു രുപക്ക് ഒരു ലിറ്റര്‍ വെള്ളവുമായി കുടുംബശ്രീ.കോഴിക്കോട്: ഒരു രുപക്ക് ഒരു ലിറ്റര്‍ വെള്ളവുമായി കുടുംബശ്രീ. കടുത്ത വരള്‍ച്ച മുന്നില്‍ കണ്ടാണ് കുടുംബശ്രീയില്‍ അംഗങ്ങളായ വനിതകള്‍ ചേര്‍ന്ന് തീര്‍ഥം പദ്ധതിആരംഭിച്ചത്. ഈ പദ്ധതിക്ക് വലിയ പ്രചരണണമാണ് ലഭിച്ചിട്ടുള്ളത്. കോഴിക്കോട് നഗരത്തില്‍ ഇപ്പോള്‍ 20 ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളത്തിനു 50 രൂപയാണ് വില. കുടുംബശ്രീയുടെ മെഗാ കുടിവെള്ള പദ്ധതി നഗരവാസികള്‍ക്ക് വലിയ ആശ്വാസമാകും. 20 ലിറ്റര്‍ വെള്ളത്തിനു 20 രൂപ മാത്രമേ നല്‍കേണ്ടതായിട്ടുള്ളൂ. നിലവില്‍ പാളയം കോര്‍പറേഷന്‍ ഓഫീസിന്റെ പരിസരത്തുള്ള വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നാണ് വെള്ളം ശുദ്ധീകരിക്കുന്നത്. രണ്ട് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ കൂടി ഇവിടെ വരുന്നുണ്ട്. അതോടെശാസ്ത്രീയമായി ശുദ്ധീകരിച്ച കൂടുതല്‍ വെള്ളം വിതരണം ചെയ്യാന്‍ കയുടുംബശ്രീക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

Post A Comment: