ബിനോയ് കോടിയേരിക്കെതിരെ നിലവില്‍ ക്രിമനല്‍ കേസില്ലെന്ന് ദുബൈ പൊലീസ്
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ നിലവില്‍ ക്രിമനല്‍
കേസില്ലെന്ന് ദുബൈ പൊലീസ്. ബിനോയ് കോടിയേരി യുടെ അപേക്ഷയിലാണ് ദുബൈ പൊലീസ്
ക്രിമിനല്‍ കേസില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇന്ന് വരെയുള്ള
രേഖകളനുസരിച്ച് ബിനോയ് കോടിയേരിക്കെതിരെ കേസുകളില്ലെന്നാണ് ദുബൈ പൊലീസിലെ
ക്രിമിനല്‍ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ തനിക്കെതിരായ ആരോപണങ്ങള്‍
നിഷേധിച്ച് ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. നിലവില്‍ തനിക്കെതിരെ കേസില്ലെന്ന്
ബിനോയ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള കേസ് 2017ല്‍ തന്നെ ഒത്തുതീര്‍പ്പാക്കിയതാണെന്നും ബിനോയ് അറിയിച്ചിരുന്നു. ഇതിനെ
സാധൂകരിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബിനോയ് കോടിയേരി
ദുബൈയില്‍ 13 കോടിയുടെ പണം തട്ടിപ്പ്
നടത്തിയെന്ന് പരാതിയുമായി വിദേശ കമ്പനിയാണ് രംഗത്തെത്തിയത്.
ദുബൈയിലെ ജാസ് ടൂറിസം എല്‍.എല്‍.സി എന്ന കമ്പനി ഉടമ യു.എ.ഇ
സ്വദേശി ഹസന് ഇസ്മാഇൗല് അബ്ദുല്ല അല്‍മര്‍സൂക്കിയുടേതാണ്
പരാതി.
Post A Comment: