മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചുപറയരുതെന്ന് വി.ടി ബല്‍റാം എം.എല്‍.എയോട് പിസി ജോര്‍ജ് എം.എല്‍.എ.

മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചുപറയരുതെന്ന് വി.ടി ബല്‍റാം എം.എല്‍.എയോട് പിസി ജോര്‍ജ് എം.എല്‍.എ. ഒരുപാടു നന്മകളുള്ള ആ മനുഷ്യനെ മരണശേഷവും ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ വേട്ടയാടുന്നത് ശരിയല്ലെന്നും പക്വതിയില്ലാത്ത വാക്കുകളാണ് ബല്‍റാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും അത്തരം ചര്‍ച്ചകള്‍ കേരളത്തിന് ആവശ്യമില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. എ.കെ.ജി കേവലമൊരു കമ്മ്യൂണിസ്റ്റ് നേതാവ് മാത്രമല്ല, സാധാരണക്കാരുടെ കര്‍ഷക ബന്ധുകൂടിയാണ് അദ്ദേഹമെന്നും അത്തരത്തിലുള്ള ആളുകളെക്കുറിച്ച്‌ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി വിവാദമുണ്ടാക്കുന്നത് ഗുണകരമാണോ എന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും പി സി പറയുന്നു. എ.കെ.ജയും ഫാദര്‍ വടക്കന്‍ നടത്തിയ കര്‍ഷക സമരവും തമ്മിലുള്ള ബന്ധം അറിയാത്തവരായി ആരുമുണ്ടാകില്ല.

Post A Comment: