സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി ജി​ത്തു ജോ​ബ്​ ദാ​രു​ണ​മാ​യി കൊ​ല െച​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മാ​താ​വ്​ ജ​യ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്ന്​ സൂ​ച​ന

കൊ​ട്ടി​യം: സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി ജി​ത്തു ജോ​ബ്​ ദാ​രു​ണ​മാ​യി കൊ​ല െച​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മാ​താ​വ്​ ജ​യ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്ന്​ സൂ​ച​ന. എ​ന്നാ​ല്‍ എ​ന്താ​ണ്​ കൊ​ല​പാ​ത​ക​ത്തിലേ​ക്ക്​ ന​യി​ച്ച​തെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ്​ ജ​യ​യു​ടെ കു​റ്റ​സ​മ്മ​തം. ഒ​രാ​ള്‍​ക്ക്​ മാ​ത്ര​മാ​യി ഇ​ത്ത​ര​ത്തി​ല്‍ കൊ​ല​പാ​ത​കം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പൊ​ലീ​സ് ജ​യ​യെ രാ​ത്രി ​വൈ​കി​യും ചോ​ദ്യം​ചെ​യ്യു​ക​യാ​ണ്. ജ​യ​യു​ടെ മൊ​ഴി​യു​െ​ട അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഒ​രാ​ളെ​ക്കൂ​ടി ചോ​ദ്യം​ചെ​യ്യാ​ന്‍ രാ​ത്രി​യോ​ടെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി അ​റി​യു​ന്നു. ക​ഴി​ഞ്ഞ 15നാ​ണ്​ നെ​ടു​മ്ബ​ന കാ​ട്ടൂ​ര്‍ മേ​ലേ​ഭാ​ഗം സെ​ബ​ദി​യി​ല്‍ ജോ​ബി​​​െന്‍റ​യും ജ​യ​യു​ടെ​യും മ​ക​ന്‍ ജി​ത്തു ജോ​ബി​നെ കാ​ണാ​താ​യ​ത്. കാ​ണാ​താ​യ ദി​വ​സം ത​ന്നെ വീ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി. കാ​ണാ​താ​യ മ​ക​നെ തി​ര​യു​ന്ന​തി​നും പ​ത്ര​ത്തി​ല്‍ പ​ര​സ്യം കൊ​ടു​ക്കു​ന്ന​തി​നും മു​ന്നി​ല്‍​നി​ന്ന​ത് മാ​താ​വ് ജ​യ ത​ന്നെ​യാ​യി​രു​ന്നു. പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം​ തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന്​ പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് ജ​യ​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രു​ടെ കൈ​ക​ളി​ല്‍ പൊ​ള്ള​ലേ​റ്റി​രു​ന്ന​തും വീ​ടി​ന് പു​റ​കി​ല്‍ ക​ത്തി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​യി. ജ​യ​യെ ചോ​ദ്യം​ചെ​യ്ത​ശേ​ഷം കൊ​ട്ടി​യം എ​സ്.​എ​ച്ച്‌.​ഒ അ​ജ​യ്നാ​ഥ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​വ​യ​വ​ങ്ങ​ള്‍ വെ​ട്ടി​മു​റി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ച നി​ല​യി​ല്‍ മ​ര​ച്ചീ​നി തോ​ട്ട​ത്തി​ലെ ത​ക​ര്‍​ന്ന്​ നി​ലം​പൊ​ത്തി​യ ശു​ചി​മു​റി​യു​ടെ അ​ടി​ത്ത​റ​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. അ​ടു​ത്താ​യി കൊ​ടു​വാ​ളും കാ​ണ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്​ പൊ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ ജി​ത്തു​വി​​െന്‍റ ര​ണ്ട് ചെ​രു​പ്പു​ക​ള്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി കാ​ണ​പ്പെ​ട്ട​തും സം​ശ​യ​ത്തി​നി​ട​യാ​ക്കി. കു​ട്ടി​യെ വീ​ട്ടി​ല്‍​െ​വ​ച്ച്‌ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ചാ​ക്കി​ലാ​ക്കി ക​ത്തി​ച്ചെ​ങ്കി​ലും ക​ത്താ​തെ​വ​ന്ന​തോ​ടെ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ല്‍ കൊ​ണ്ടു​പോ​യി ക​ത്തി​ക്കു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. ജി​ത്തു​വി​ന്‍റെ പി​താ​വ് ജോ​ബ് അ​ഞ്ചാ​ലും​മൂ​ട്ടി​ലെ മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റി​ല്‍​നി​ന്ന്​ ജോ​ലി​ക​ഴി​ഞ്ഞ് രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ്കെ​യി​ല്‍ വാ​ങ്ങാ​ന്‍ അ​മ്ബ​തു രൂ​പ​യും വാ​ങ്ങി പു​റ​ത്തേ​ക്ക് പോ​യ മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് ഭാ​ര്യ ജ​യ പ​റ​യു​ന്ന​ത്. ജോ​ബ് മ​ക​നെ തി​ര​ക്കി പു​റ​ത്തു​പോ​യ സ​മ​യ​ത്താ​കാം മൃ​ത​ദേ​ഹം പു​ര​യി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്.

Post A Comment: