അജ്​ഞാതരു​െട ആക്രമണത്തില്‍ മുന്‍ ശിവസേനാ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.മുംബൈ: അജ്​ഞാതരുടെ ആക്രമണത്തില്‍ മുന്‍ ശിവസേനാ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഞായറാഴ്​ച രാത്രി വൈകിയാണ്​ സംഭവം. സബര്‍ബര്‍ കാന്തിവില്ലയിലെ സമത നഗറില്‍ താമസിക്കുന്ന അശോക്​ സാവന്ത്​ (62) ആണ്​ കൊല്ലപ്പെട്ടത്​. രാത്രി സുഹൃത്തിനെ കണ്ട്​ വീട്ടിലേക്ക്​​ മടങ്ങവെ വീടിന്​ 200 മീറ്റര്‍ അകലെ വച്ചാണ്​ കൊലപാതകം നടന്നത്​. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച്‌​ വര്‍ഷങ്ങള്‍ക്ക്​ മുമ്പ്​ കേബിള്‍ ടി.വി ബിസിനസ്​ തുടങ്ങിയ സാവന്തിന്​ ഭീക്ഷണിയുണ്ടായിരുന്നന്ന്​ റിപ്പോര്‍ട്ടുകളുണ്ട്​. പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി.

Post A Comment: