ക​ലാ​പം ഉ​യ​ര്‍​ത്തി​യ നാല് ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തി.
ദില്ലി: ക​ലാ​പം ഉ​യ​ര്‍​ത്തി​യ നാല് ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. മു​തി​ര്‍​ന്ന ജ​ഡ്​​ജി​മാ​രാ​യ ജെ. ​ചെ​ല​മേ​ശ്വ​ര്‍, ര​ഞ്​​ജ​ന്‍ ഗൊ​ഗോ​യ്, മ​ദ​ന്‍ ബി. ​ലോ​കു​ര്‍, കു​ര്യ​ന്‍ ജോ​സ​ഫ്​ എ​ന്നി​വ​രാണ് രാവിലെ ചീഫ് ജസ്റ്റിസുമായി ചേംബറില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു നിന്നു. സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാരായ എ.കെ സിക്രി, എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ്, യു.യു ലളിത് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേസുകള്‍ വീതിച്ചു നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്താ സമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇടയാക്കിയത്.

Post A Comment: