ഗുജറാത്തിലെ ആകാശങ്ങള്‍ പട്ടങ്ങള്‍ കീഴടക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിന് ആരംഭം കുറിച്ചു.

അഹമ്മദാബാദ്: ഗുജറാത്തിലെ ആകാശങ്ങള്‍ പട്ടങ്ങള്‍ കീഴടക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിന് ആരംഭം കുറിച്ചു. ഗുജറാത്തിന്റെ തലസ്ഥാനത്താണ് ലോകമെമ്പാടുമുള്ള ആളുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ പ്രധാനമായും നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ പട്ടം പറത്താന്‍ ഇവിടെ എത്തുന്നുവെന്നും, എട്ട് ദിവസമായി സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. ഈ ഉല്‍സവം മൂന്നു ലക്ഷം ജനങ്ങള്‍ ജോലി ചെയ്യുന്ന പട്ടം വ്യവസായത്തിന് കൂടുതല്‍ കരുത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1989 മുതല്‍ അഹമ്മദാബാദില്‍ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ നടത്താറുണ്ട്. അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 14 ന് അവസാനിക്കും.

Post A Comment: