തനിക്ക് വിദ്യാഭ്യാസം ഇല്ലെങ്കിലും തന്‍റെ മക്കള്‍ക്ക് ഈ അവസ്ഥ വരരുതെന്ന് വിചാരിച്ചാണ് അദ്ദേഹം ഈ പണിയ്ക്ക് മുന്നിട്ടിറങ്ങിയത്.

ഇരുപത്തിരണ്ട് വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മുന്നൂറ്റിയറുപത് അടി നീളത്തില്‍ റോഡ് നിര്‍മ്മിച്ച ബീഹാറിലെ ദശരഥ് മാഞ്ചി യെ ആരു മറന്നിട്ടില്ല. എന്നാല്‍ സമാന സംഭവം ഇപ്പോള്‍ ഒഡീഷയിലും നടന്നിരിക്കുന്നു. നാല്‍പ്പത്തിയഞ്ചുകാരനായ ഒഡീഷ സ്വദേശി ജലന്ധര്‍ നായക് പതിനഞ്ച് കിലോമീറ്റര്‍ നീളത്തില്‍ റോഡ് വെട്ടിത്തെളിയ്ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.
പച്ചക്കറി വില്‍പ്പനക്കാരനായ ജലന്ധര്‍ ദിവസവും എട്ടുമണിക്കൂര്‍ വീതം ജോലിയെടുത്ത് രണ്ടുവര്‍ഷംകൊണ്ട് തന്‍റെ ഗ്രാമമായ ഗുംസാഹിയെ കന്തമാല്‍ ജില്ലയിലെ പുല്‍ബാനി നഗരത്തിലൂടെ കടന്നുപോകുന്ന മെയിന്‍ റോഡുമായി ബന്ധിപ്പിച്ചു. ഈ സാഹസത്തിന്‍റെ ഫലമായി എട്ടുകിലോമീറ്റര്‍ നീളത്തില്‍ അദ്ദേഹം റോഡ് നിര്‍മ്മിക്കുകയുണ്ടായി. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഇനിയും ഏഴു കിലോമീറ്റര്‍ നീളത്തില്‍ റോഡ് പണിതാല്‍ മാത്രമെ തന്‍റെ സ്വപ്നം യാഥാര്‍ഥ്യമാകൂവെന്നാണ് ജലന്ധര്‍ പറയുന്നത്.

തനിക്ക് വിദ്യാഭ്യാസം ഇല്ലെങ്കിലും തന്‍റെ മക്കള്‍ക്ക് ഈ അവസ്ഥ വരരുതെന്ന് വിചാരിച്ചാണ് അദ്ദേഹം ഈ പണിയ്ക്ക് മുന്നിട്ടിറങ്ങിയത്. ഈ മല കടന്നുവേണം അദ്ദേഹത്തിന്‍റെ മൂന്നു മക്കള്‍ക്കും സ്കൂളില്‍ പോകേണ്ടത്. ഈ ഗ്രാമത്തിലെ ഒരേയൊരു താമസക്കാര്‍ ജലന്ധര്‍ നായകും കുടുംബവും മാത്രമാണ്. മുമ്പ് ഇവിടെ താമസിച്ചിരുന്നവര്‍ റോഡും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ ഇവിടെ നിന്നും താമസം മാറ്റുകയായിരുന്നു. ജലന്ധര്‍ നായകിന്‍റെ അധ്വാനത്തെ കുറിച്ച്‌ അറിഞ്ഞ അധികൃതര്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല എംജിഎന്‍ആര്‍ഇജിഎസ് പദ്ധതിയില്‍പ്പെടുത്തി ജോലി ചെയ്ത ദിവസങ്ങളിലെ വേതനം അദ്ദേഹത്തിന് നല്‍കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Post A Comment: