രാജിവെച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കൈയ്യേറ്റ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി.


തിരുവനന്തപുരം: രാജിവെച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കൈയ്യേറ്റ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി. വലിയകുളം - സീറോ ജെട്ടി റോഡ് നിര്‍മ്മാണ ക്രമക്കേട് അന്വേഷിക്കുന്ന സംഘത്തെയാണ് മാറ്റിയിരിക്കുന്നത്. കോട്ടയം വിജിലന്‍സ് യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റായിരിക്കും ഇനി അന്വേഷണം നടത്തുക. ആദ്യ അന്വേഷണ സംഘത്തിലെ ആരും പുതിയ സംഘത്തിലില്ലെന്നതും ശ്രദ്ധേയമാണ്. തോമസ് ചാണ്ടിക്കെതിരായ ക്രമക്കേടില്‍ കേസെടുക്കണമെന്ന് ആദ്യ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വിജിലന്‍സിനെ മാറ്റിയുള്ള ഈ പുതിയ നീക്കം കേസ് അട്ടിമറിക്കാനാണെന്നും ആക്ഷേപമുണ്ട്.

Post A Comment: