ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് സന്ദര്‍ശകവിസയില്‍ ജോലിവാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപമാകുന്നതായി റിപ്പോര്‍ട്ട്.


ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് സന്ദര്‍ശകവിസയില്‍ ജോലിവാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപമാകുന്നതായി റിപ്പോര്‍ട്ട്. ദുബായിലേക്കാണ് ഇത്തരത്തില്‍ കൂടുതല്‍ പേരെ കയറ്റിവിടുന്നത്. ഇങ്ങനെയെത്തുന്നവര്‍ ദുബായില്‍ കുടുങ്ങിക്കിടക്കുകയാണ്. ദുബായ് വിമാനത്താവളത്തില്‍ വെച്ച്‌ തൊഴില്‍വിസ കൈമാറുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തില്‍ ആളുകളെ പറ്റിക്കുന്നത്. സൗദി അറേബ്യയിലുണ്ടായ പ്രതിസന്ധി മുതലെടുത്തു കൊണ്ടാണ് സ്വകാര്യ ഏജന്‍സികള്‍ ആളുകളെ ചൂഷണം ചെയ്യുന്നത്. 30,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് സന്ദര്‍ശകവിസയ്ക്കായി ആളുകളില്‍ നിന്നും വാങ്ങുന്നത്. തൊഴില്‍വിസ നല്‍കാമെന്നത് വാഗ്ദാനംമാത്രമായതിനാല്‍ ഏജന്‍സികള്‍ക്കെതിരെ നിയമനടപടികള്‍ക്ക് പോകാനും തട്ടിപ്പിനിരയായവര്‍ക്കു സാധിക്കുന്നില്ല.

Post A Comment: