നടി അമല പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈകോടതി.

കൊച്ചി: ആഡംബരകാര്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു നികുതി തട്ടിച്ച കേസില്‍ നടി അമല പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈകോടതി. ഈ മാസം 15ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. 15ാം തീയതി രാവിലെ 10 മണി മുതല്‍ ഒരുമണിവരെ ക്രൈംബ്രാഞ്ചിനു ചോദ്യം ചെയ്യാമെന്ന്​ ഹൈകോടതി അറിയിച്ചു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നേരത്തേ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് അമല പോള്‍ ഹാജരായിരുന്നില്ല. ഷൂട്ടിങ്​ തിരക്കായതിനാലാണ്​ ഹാജരാകാന്‍ സാധിക്കാത്തതെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്​ ക്രൈംബ്രാഞ്ചിന്​ അപേക്ഷ നല്‍കുകയായിരുന്നു. മൂന്നാഴ്​ചത്തെ സമയമാണ്​ അമല ആവശ്യപ്പെട്ടത്​. അമല പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 10 ദിവസങ്ങള്‍ക്കുശേഷം പരിഗണിക്കും പുതുച്ചേരിയില്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്​റ്റര്‍ ചെയ്​ത്​ 19 ലക്ഷം നികുതി വെട്ടിപ്പ്​ നടത്തിയയെന്നാണ്​ കേസ്​. 1.12 കോടി വിലയുള്ള അമലയുടെ എസ്​ ക്ലാസ്​ ബെന്‍സ്​ 1.75 ലക്ഷം നികുതിയടച്ച്‌​ പുതുച്ചേരിയില്‍ രജിസ്​റ്റര്‍ ചെയ്യുകയായിരുന്നു. ഇൗ കാര്‍ കേരളത്തില്‍ രജിസ്​റ്റര്‍ ചെയ്തിരു​െന്നങ്കില്‍ 20 ലക്ഷം നികുതിയായി അടയ്​ക്കേണ്ടിവരുമായിരുന്നു.  നേരത്തേ ​േമാ​േട്ടാര്‍ വാഹനവകുപ്പ്​ നടത്തിയ പരിശോധനയില്‍​ ക്രമക്കേടുകള്‍ കണ്ടെത്തിയതി​​​​​​െന്‍റ അടിസ്​ഥാനത്തിലാണ്​ ക്രൈംബ്രാഞ്ച്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​.

Post A Comment: