രാവിലെ 11 ഓടെയാണ് സ്വര്‍ണ്ണകപ്പുമായുള്ള സംഘം ജില്ലാ അതിര്‍ത്തിയായ കടവല്ലൂരിലെത്തിയത്.

കുന്നംകുളം. സ്കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള  സ്വര്‍ണ്ണകപ്പിന് ജില്ലയിലേക്ക് ആവേശഭരിതമായ സ്വീകരണം. ജില്ലാ അതിര്‍ത്തിയില്‍ മന്ത്രമാരുള്‍പെടുന്ന വലിയ സംഘം സ്വര്‍ണ്ണകപ്പ് ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷത്തെ  ജേതാക്കളായ കോഴിക്കോട് ജില്ലയില് നിന്നും. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ രാവിലെ 11 ഓടെയാണ് സ്വര്‍ണ്ണകപ്പുമായുള്ള സംഘം ജില്ലാ അതിര്‍ത്തിയായ കടവല്ലൂരിലെത്തിയത്. 

സ്വര്‍ണ്ണ ക്കപ്പിനെ സ്വീകരിക്കാന്‍ മന്ത്രിമാരായ പ്രഫ. സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്, എംഎല്‍എമാരായ കെ വി അബ്ദുള്‍ ഖാദര്‍, കെ രാജന്‍, ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്സ്, പൊതു വിദ്യഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, ഹരിനാരായണന്‍, ടി കെ വാസു തുടങ്ങി രാഷ്ട്രീയ സാംസക്കാരിക, വിദ്യാഭ്യാസ രംഗത്തെ നിരവധി പേര്‍ കടവല്ലൂരിലെത്തിയിരുന്നു.
ജില്ലയിലേക്ക് ഏറ്റുവാങ്ങിയ സ്വര്‍ണക്കപ്പിനെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, പൊതു ജനങ്ങളുമടങ്ങുന്ന വന്‍ ജനാവലിയുടെ പങ്കാളിത്തത്തോടെ മുത്തുകുടകളും, വാദ്യമേളങ്ങുമായി സ്വീകരണ വേദിയായ പെരുമ്പിലാവ് ടിഎംഎച്ച്എസ്  സ്കൂളിലെത്തിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എ സി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ മന്ത്രിമാരായ രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വര്‍ണ്ണക്കപ്പ് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കെ സുമതിക്ക് കൈമാറി.


 സാംസ്കാരിക നഗരിയിലേക്കുള്ള യാത്രക്കിടയില്‍ കുന്നംകുളത്ത് എത്തിയ സ്വര്‍ണ്ണക്കപ്പിന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍  വാദ്യ ഘോഷങ്ങളോടെ നഗര കേന്ദ്രത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗം എംഎല്‍എ ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഇഓ സച്ചിദാനന്ദന്‍, ക എ നസീമ, എന്നിവര്‍ സംസാരിച്ചു. 

Post A Comment: