വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം നാല്‍പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാവാമെന്നു വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട്.


കൊച്ചി: കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം നാല്‍പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാവാമെന്നു വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ പ്രായം ആദ്യഘട്ടത്തില്‍ വ്യക്തമായിരുന്നില്ല. അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ഇടതൂര്‍ന്ന, നരയ്ക്കാത്ത തലമുടിയില്‍നിന്നു പ്രായം മുപ്പതിനടുത്താവാമെന്നായിരുന്നു പൊലീസിന്‍റെ അനുമാനം. എന്നാല്‍, കുറേക്കൂടി കൃത്യമായി അനുമാനിക്കാവുന്ന പല്ലുകളുടെ പരിശോധനയിലാണു കൊല്ലപ്പെട്ട സ്ത്രീയുടെ പ്രായത്തെക്കുറിച്ചു ശാസ്ത്രീയമായ വിവരങ്ങള്‍ ലഭിക്കുന്നത്. അസ്ഥികൂടത്തിന്‍റെ ഇടതുകണങ്കാലില്‍ കണ്ടെത്തിയ പിരിയാണി സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഈ മാസം ആദ്യമാണു കുമ്പളം കായലില്‍ കണ്ട വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കോണ്‍ക്രീറ്റ് ചെയ്ത അവസ്ഥയില്‍ കണ്ടെത്തിയത്.

Post A Comment: