യു.ഡി.എഫ് തന്നെയും പാര്‍ട്ടിയെയും ഒരു പാട് അപമാനിച്ചുവെന്ന്‍ ബാലകൃഷ്ണപ്പിള്ള


തിരുവനന്തപുരം: താന്‍ എന്‍.സി.പി യിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ജനുവരി ആറിന് ശരദ്പവാറിനെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിസ്ഥാനം വേണമെന്ന് എന്‍.സി.പിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലകൃഷ്ണപ്പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, കേരള കോണ്‍ഗ്രസ് ബി യെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. അധികം വൈകാതെ ഇടതുമുന്നണിയില്‍ എടുക്കുമെന്നാണ് പ്രതീക്ഷ. മാണിയെ ഇടതുമുന്നണിയില്‍ എടുക്കുമെന്നു കരുതുന്നില്ല. മാണി ഒഴികെയുള്ള കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. അതില്‍ പി.ജെ ജോസഫും മോന്‍സ് ജോസഫുമൊക്കെ വരുന്നതില്‍ വിരോധമില്ല. യു.ഡി.എഫ് ഉണ്ടാക്കിയതില്‍ ജീവിച്ചിരിപ്പുള്ള ഒരേ ഒരാളാണെങ്കിലും ഇനി ഒരു തിരിച്ചു പോക്കില്ല. യു.ഡി.എഫ് തന്നെയും പാര്‍ട്ടിയെയും ഒരു പാട് അപമാനിച്ചുവെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

Post A Comment: