വാട്സ് ആപ്പ് പുതുവര്‍ഷപ്പുലരിയില്‍ പണിമുടക്കിദില്ലി: ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് പുതുവര്‍ഷപ്പുലരിയില്‍ പണിമുടക്കിയത് ലോകമാകെയുള്ള ഉപയോക്താക്കളെ വലച്ചു. ഇന്ത്യയ്ക്ക് പുറമേ, മലേഷ്യ, യുഎസ്‌എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് വാട്സ്‌ആപ്പ് പ്രവര്‍ത്തനരഹിതമായത്. സാങ്കേതിക തകരാര്‍ മൂലമാണ് വാട്സ് ആപ്പ് പണിമുടക്കിയത് എന്നാണ് വിവരം. ഒരു മണിക്കൂറോളം പ്രവര്‍ത്തനം നിലച്ച ആപ്ലിക്കേഷന്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പ്രവര്‍ത്തനക്ഷമമായത്. 

Post A Comment: