വടക്കാഞ്ചേരി ഓട്ടുപാറ സ്വദേശി സുഭാഷാ (23)ണ് പിടിയിലായത്

തൃശ്ശൂര്‍: മാളില്‍ സിനിമകാണാനെത്തിയവര്‍ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍.
വടക്കാഞ്ചേരി ഓട്ടുപാറ സ്വദേശി സുഭാഷാ (23)ണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ പുഴയ്ക്കല്‍ ശോഭാ സിറ്റിയിലായിരുന്നു സംഭവം.
മാളില്‍ സിനിമകാണാനാണ് കൂട്ടുകാരോടൊത്ത് സുഭാഷ് എത്തിയത്. പെട്ടന്ന് തോക്കെടുത്ത് മറ്റുള്ളവര്‍ക്കുനേരെ ചൂണ്ടുകയായിരുന്നു. ആളുകള്‍ ഭയന്ന് ഓടി.
പതിനഞ്ചു മിനിറ്റോളം ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി. സംഭവമറിഞ്ഞ് എത്തിയ സുരക്ഷാജീവനക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് കാറില്‍ പൂട്ടിയിട്ടശേഷം വിയ്യൂര്‍ പോലീസിനെ വിവരമറിയിച്ചു. ഒടുവില്‍ പോലീസ് എത്തി പരിശോധിച്ചപ്പോള്‍ യുവാവിന്‍റെ കൈയിലുള്ളത് കളിത്തോക്കാണെന്ന് തിരിച്ചറിഞ്ഞു. കരുതല്‍ തടങ്കലായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Post A Comment: