പ്രമുഖ തമിഴ് സിനിമാ താരം തമന്ന ഭാട്ട്യയ്ക്ക് നേരെ ചെരിപ്പേറ്.
ഹൈദരാബാദ്: പ്രമുഖ തമിഴ് സിനിമാ താരം തമന്ന ഭാട്ട്യയ്ക്ക് നേരെ
ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന്
എത്തിയപ്പോഴാണ് സംഭവം. ചെരിപ്പെറിഞ്ഞ മുഷീറാബാദ് സ്വദേശി കരിമുള്ള എന്ന 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ്
ബിടെക് ബിരുദധാരിയായ കരിമുള്ള തമന്നയുടെ നേരെ ചെരിപ്പെറിഞ്ഞതെന്ന് നാരായണ്‍ഗുഡ
പൊലീസ് പറഞ്ഞു. ചെരിപ്പ് തമന്നയുടെ ദേഹത്തല്ല, ജ്വല്ലറിയിലെ
ജീവനക്കാരന്റെ ശരീരത്തിലാണ് കൊണ്ടത്. തമന്ന അടുത്തിടെ അഭിനയിച്ച ചിത്രങ്ങളിലെ
വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാലാണ് ചെരിപ്പെറിഞ്ഞതെന്ന് കരിമുള്ള പറഞ്ഞു.
ചെരിപ്പേറ് കൊണ്ട ജീവനക്കാരന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Post A Comment: