ജോലി കഴിഞ്ഞ് പോകുന്ന അവസരത്തിലായിരുന്നു രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ ഇവര്‍ ആക്രമിച്ചത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. മാരായമുട്ടം സ്വദേശികളായ അരുണ്‍, വിപിന്‍, വിജീഷ് എന്നിവരാണ് പിടിയിലായത്. യുവതിയെ അരുണും വിപിനും ചേര്‍ന്ന് ശനിയാഴ്ചയാണ് പീഡിപ്പിച്ചത്. ജോലി കഴിഞ്ഞ് പോകുന്ന അവസരത്തിലായിരുന്നു രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ ഇവര്‍ ആക്രമിച്ചത്. യുവതിയെ വൈകുന്നേരം ആറു മണിയോടെയാണ് പീഡനത്തിനു വിധേയാക്കിയത്. യുവതി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോഴാണ് ഒളിച്ചിരുന്ന സംഘം ഇവരെ കടന്നുപിടിച്ചത്. യുവതിയെ പ്രതികള്‍ പത്തടിയോളം താഴ്ചയുള്ള വയലിലേക്ക് തള്ളിയിട്ടു. അതിനു ശേഷം വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചു.
യുവതിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ വിപിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പക്ഷേ രക്ഷപ്പെട്ട അരുണ്‍, സുഹൃത്തായ വിജീഷിന്റെ വീട്ടില്‍ ഒളിച്ചു. പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് വിജീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.


Post A Comment: