സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി. ജയരാജനെ മൂന്നാം തവണയും തെരഞ്ഞെടുത്തു.കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി. ജയരാജനെ മൂന്നാം തവണയും തെരഞ്ഞെടുത്തു. സമ്മേളനം തെരഞ്ഞെടുത്ത 49 അംഗ ജില്ലാ കമ്മിറ്റിയില്‍ ആറു പേര്‍ പുതുമുഖങ്ങളാണ്. എം. വിജിന്‍, വി.കെ സനോജ്, പി. മുകുന്ദന്‍, പി.കെ ശ്യാമള, പി.കെ ശബരീഷ് കുമാര്‍, കെ. മനോഹരന്‍ എന്നിവരാണ് പുതുമുഖങ്ങള്‍. സി.കെ.പി. പത്മനാഭനെ ഇത്തവണയും ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍, മുതിര്‍ന്ന അംഗങ്ങളായ കുഞ്ഞപ്പ, പി. വാസുദേവന്‍ എന്നിവരെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.  2010ല്‍ പി. ശശി സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്തായപ്പോഴാണ് പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്. 2012ല്‍ പയ്യന്നൂരിലും 2015ല്‍ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളില്‍ ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Post A Comment: