കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് കേരളീയര്ക്ക് ഇവിടെ തന്നെ ജീവിക്കാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സര്ക്കാ രിന്‍റെ ലക്ഷ്യം


ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കം. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സഭ ചേരുന്നത്. പ്രവാസികളെ കേരളവികസനവുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും ഇക്കാര്യത്തില്‍ അവര്‍ക്കു ള്ള അഭിപ്രായങ്ങളും നിര്ദ്ദേ ശങ്ങളും രൂപീകരിക്കുന്നതിനുമാണ് ഇത്തരമൊരു കൂടിച്ചേരല്‍ നിശ്ചയിച്ചിട്ടുള്ളത്. സ്വാഭാവികമായും പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളും ഇതില്‍ കടന്നുവരും. കേരളത്തില്‍ നിന്നുള്ള എം.പിമാരും എം.എല്‍.എമാരും കേരളത്തിനുപുറത്തും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പ്രതിനിധികളും ഒന്നിച്ചുചേരുന്നതാണ് ഈ സഭ. ഇത് പ്രവാസിമേഖലയിലെ ജനാധിപത്യപരമായ ഇടപെടലിന്‍റെ പുതിയ മേഖല കൂടി തുറക്കുന്നതാണ്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഈ സഭ സമ്മേളിക്കണം എന്നാണ് ലക്ഷ്യം വയ്ക്കുന്നത്. കേരളവികസനവുമായി ചേര്‍ന്നു നിന്ന് പരിശോധിക്കുമ്പോള്‍ വിവിധ ഗണത്തില്‍പ്പെട്ട പ്രവാസികളെ നമുക്ക് കാണാനാവും. അതിസമ്പന്നരായ ഒരു വിഭാഗം ഇതിലുണ്ട്. വ്യാപാരം, വാണിജ്യം, വ്യവസായം, ബാങ്കിങ്, നിര്മ്മാ ണം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, മാധ്യമങ്ങള്‍, സിനിമ തുടങ്ങിയ രംഗങ്ങളില്‍ ഈ സ്വാധീനം പ്രകടവുമാണ്. മലയാളികളെ യോജിപ്പിച്ചു നിര്ത്തുഎന്നത് അവരുടെ ഭാഷയാണ്. അതിനാല്‍ ഭാഷ പഠിക്കുക എന്നതിനുള്ള പദ്ധതികള്‍ തൊട്ട് മാധ്യമങ്ങളുടെ ഉപയോഗം, കലാ-സാസ്കാര സംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളും ഇതിന്‍റെ  ഭാഗമായി ഉണ്ടാകും. കേരളത്തിന്‍റെ ഇ ആഭ്യന്തര ഉത്പാദനത്തിന്‍റെ 36 ശതമാനത്തോളം പ്രവാസികളില്‍ നിന്നാണ്. എന്നാല്‍ ഇതിനെ ഉത്പാദനമേഖലയ്ക്കാവശ്യമുള്ള നിക്ഷേപവുമായി ബന്ധിപ്പിക്കുന്നതിന് കഴിഞ്ഞിട്ടില്ല. നമ്മുടെ വികസന രംഗത്തുള്ള ഈ ദൗര്ബല്യം പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ കൂടിയായി ഈ സഭയിലെ ചര്ച്ചകളും തീരുമാനങ്ങളും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് കേരളീയര്ക്ക് ഇവിടെ തന്നെ ജീവിക്കാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സര്ക്കാ രിന്‍റെ ലക്ഷ്യം. അതോടൊപ്പം തന്നെ പ്രവാസത്തിന്‍റെ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാമെന്നതും പരിശോധിക്കും.

സമ്മേളനങ്ങളില്‍ ഉയര്ന്നു വരുന്ന ക്രിയാത്മകമായ നിര്ദ്ദേ ശങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രവര്ത്തി പഥത്തില്‍ കൊണ്ടുവരുന്നതിനും ഇന്നോവേഷന്‍ കൗണ്സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കരട് രേഖ www.lokakeralasabha.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Post A Comment: