പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കും


തിരുവനന്തപുരം: പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കും. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിത കാല സമരം 771 ദിവസം പിന്നിട്ട വേളയിലാണ് ഈ തീരുമാനം. അടുത്ത ദിവസമാണ് സമരം സാമൂഹിക മാധ്യമ കൂട്ടായ്മ ഏറ്റെടുത്തത്.

നേരത്തേ കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വിസമ്മതിച്ചിരുന്നു. സമരം സജീവമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ആവശ്യപ്പെട്ട പ്രകാരമാണ് സി.ബി.ഐ കേസ് എടുക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. ഇത് വൈകാതെ ശ്രീജിതിന് കൈമാറുമെന്നാണ് അറിയുന്നത്. അറിയിപ്പ് ഔദ്യോഗികമായി ലഭിച്ച ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ശ്രീജിത് വ്യക്തമാക്കി. നീതി കിട്ടുന്നതുവരെ സമരത്തില്‍ നിന്നും എന്തായാലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2014 ലാണ് ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്‍റെ ഭാഷ്യം.

Post A Comment: