സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര മാധ്യമങ്ങളെ കാണില്ല.


ദില്ലി: സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര മാധ്യമങ്ങളെ കാണില്ല. നേരത്തെ, സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി നാലു മുതിര്‍ന്ന ജഡ്​ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതിനു പിറകെ ചീഫ്​ ജസ്​റ്റിസ്​ മാധ്യമങ്ങളെ കാണു​െമന്ന്​ അറിയിച്ചിരുന്നു. അറ്റോര്‍ണി ജനറലിനോടൊപ്പം വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്​. ദീപക്​ മിശ്രക്കും സുപ്രീംകോടതി ഭരണത്തിനുമെതി​െര ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി ചര്‍ച്ച നടത്തി. ജഡ്​ജിമാര്‍ പ്രകോപനത്തിലേക്ക്​ പോകരുതെന്ന്​​ അറ്റോര്‍ണി ജനറല്‍ അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടപെട്ടന്നാണ്​ സൂചന. മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി, വിഷയത്തില്‍ വിശദീകരണം തേടിയതായാണ്​ റിപ്പോര്‍ട്ട്​. ജസ്​റ്റിസ്​ ജെ. ചേലമേശ്വറി​​​​​​​​​​​​​​​​​​​​​​​െന്‍റ നേതൃത്വത്തിലാണ്​ സുപ്രീംകോടതിയിലിന്ന്​ അസാധാരണ നടപടികള്‍ അരങ്ങേറിയത്​. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്​ജന്‍ ഗോഗോയ്​, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ്​ എന്നിവരാണ് ദീപക് മിശ്രക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്​. പ്രധാനപ്പെട്ട കേസുകള്‍ കൈമാറുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമര്‍ശവുമായി രംഗത്തിറങ്ങാന്‍ ജഡ്ജിമാരെ പ്രേരിപ്പിച്ചത്.

Post A Comment: