കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ കരട് രേഖ പാര്‍ട്ടി തള്ളിയതു കൊണ്ട് തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ദില്ലി: കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ കരട് രേഖ പാര്‍ട്ടി തള്ളിയതു കൊണ്ട് തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കരട് രേഖ തള്ളിയതിനു പിന്നാലെ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രകമ്മിറ്റിയും പോളിറ്റ്ബ്യൂറോയും ഏകകണ്ഠമായി ആവശ്യപ്പെട്ടതുകൊണ്ടാണ് സ്ഥാനത്ത് തുടരുന്നതെന്നും യെച്ചൂരി ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിശേഷിപ്പിച്ചാല്‍ എതിര്‍ക്കുന്നവരെ ബിജെപി അനുകൂലികളെന്ന് പറയേണ്ടി വരില്ലേയെന്നും പ്രകാശ് കാരാട്ടിന് മറുപടിയെന്നോണം യെച്ചൂരി വെളിപ്പെടുത്തി. താന്‍ കോണ്‍ഗ്രസ് അനുകൂലിയോ, ബിജെപി അനുകൂലിയോ അല്ല. ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും വേണ്ടി വാദിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: