തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടുന്ന അല്‍ഫസ ബസിന്‍റെ വാതിലാണ് വിദ്യാര്‍ഥികള്‍ തകര്‍ത്തത്.

കുന്നംകുളം: സ്കൂളിനു മുന്‍പില്‍ ബസ്‌ നിര്‍ത്താത്തത് സംബന്ധിച്ച തര്‍ക്കം. പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിലെ വിദ്യാര്‍ഥികളും ബസ്‌ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ബസിന്റെ മുന്‍വാതില്‍ തകര്‍ന്നു. തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടുന്ന അല്‍ഫസ ബസിന്‍റെ വാതിലാണ് വിദ്യാര്‍ഥികള്‍ തകര്‍ത്തത്. വൈകുന്നേരം സ്കൂള്‍ വിട്ട സമയത്ത് ബസ്സുകള്‍ ഒന്നും നിരത്താതായതിനെ തുടര്‍ന്ന് പ്രകോപിതരായ വിദ്യാര്‍ഥികള്‍ അല്‍ഫസ ബസ്‌ തടയാന്‍ ശ്രമിക്കുകയും ഈ സമയം അപകടകരമായ രീതിയില്‍ ഡ്രൈവര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ബസ്‌ ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ബസ്‌ നിര്‍ത്തിയിട്ടും വാതില്‍ തുറക്കാതായതോടെ ഇവര്‍ വാതില്‍ ബലംപ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കുകയും വാതില്‍ തകരുകയുമായിരുന്നു. തുടര്‍ന്ന് ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥികളുമായി കുന്നംകുളം പോലിസ് സ്റ്റേഷനിലേക്ക് ഡ്രൈവര്‍ ബസ്‌ തിരിക്കുകയും പിന്നീടു വിദ്യാര്‍ഥികളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇവരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ അകാരണമായി ആക്രമിക്കുകയായിരുന്നു എന്ന് ബസ്‌ ജീവനക്കാര്‍ ആരോപിക്കുന്നു. 

Post A Comment: