കഴിഞ്ഞ 15 വര്‍ഷമായി പാകിസ്ഥാന് അമേരിക്ക കണ്ണുമടച്ച്‌ നല്‍കിയത് 33 ബില്യന്‍ ഡോളറിന്‍റെ സഹായമാണ്.

വാഷിംഗ്ടണ്‍: ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിന് പാകിസ്ഥാന് നല്‍കി വന്ന ധനസഹായം നിറുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി പാകിസ്ഥാന് അമേരിക്ക കണ്ണുമടച്ച്‌ നല്‍കിയത് 33 ബില്യന്‍ ഡോളറിന്‍റെ സഹായമാണ്. എന്നാല്‍ കുറേ നുണകളും തട്ടിപ്പുമല്ലാതെ മറ്റൊന്നും അവര്‍ തിരിച്ചു തന്നില്ല. അമേരിക്കക്കാരെല്ലാം മണ്ടന്മാരാണെന്നാണ് പാകിസ്ഥാന്‍റെ വിചാരം. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ പോരാട്ടം നടത്തുമ്ബോള്‍ തങ്ങളുടെ മണ്ണില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന് പാകിസ്ഥാന്‍ ചെയ്തത്. അതിനാല്‍ തന്നെ ഈ മണ്ടത്തരം അവസാനിപ്പിക്കുകയാണെന്നും ട്രംപ് തന്‍റെ ട്വിറ്ററിലൂടെ അറിയിച്ചു. 

നേരത്തെ, പാകിസ്ഥാന് നല്‍കി വരുന്ന ധനസഹായം നിറുത്തുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് തുടരുകയാണെങ്കില്‍ നാറ്റോ ഇതര സഖ്യകക്ഷിയെന്ന നിലയിലുള്ള പാക്കിസ്ഥാന്‍റെ സഖ്യകക്ഷി സ്ഥാനം പുനപരിശോധിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര സംഘടനകളായ അല്‍ ഖ്വയിദയ്ക്കും താലിബാനുമെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍റെ സഹായവും സഹകരണവും ഉറപ്പുവരുത്തുന്നതിനായി 2004ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷാണ് പാക്കിസ്ഥാന് യു.എസിന്‍റെ നാറ്റോ ഇതര സഖ്യകക്ഷികളില്‍ പ്രമുഖ സ്ഥാനം അനുവദിച്ചത്.എന്നാല്‍, ഈ ലക്ഷ്യം നേടുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

Post A Comment: