നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു.


തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. വ്യാഴാഴ്ചയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍വച്ച്‌ ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയ നിലയില്‍ കേഡലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്.

കേഡലിന്‍റെ ചികിത്സയെ സംബന്ധിച്ച്‌ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മെഡിസിന്‍ വകുപ്പ് മേധാവി ഡോ.രവികുമാര്‍ കുറുപ്പിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. വിദഗ്ദ ചികിത്സ നല്‍കുന്നുണ്ടെങ്കിലും കേഡല്‍ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിന് ശേഷമേ മറ്റ് പരിശോധനാ ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. നിലവില്‍ വെന്റിലേറ്ററിന്‍റെ സഹായത്തിലാണ് തുടര്‍ ചികിത്സ നടക്കുന്നത്. അച്ഛനെയും അമ്മയെയും സഹോദരിയെയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചികിത്സയില്‍ കഴിയുന്ന കേഡല്‍.

Post A Comment: