സ്വകാര്യ ബസുടമകള്‍ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസുടമകളെ ചര്‍ച്ചയ്ക്കു വിളിച്ചു.






തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസുടമകളെ ചര്‍ച്ചയ്ക്കു വിളിച്ചു. ചൊവ്വാഴ്ച അഞ്ചിനാണ് ചര്‍ച്ച.
മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചത്. കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയായും വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

Post A Comment: