ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേണം ആവശ്യപ്പെട്ട് അമമ രമണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി


കൊച്ചി: ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേണം ആവശ്യപ്പെട്ട് അമമ രമണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി . കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് തടസമായ സ്റ്റേ നീക്കണമെന്നമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അനുകൂല നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് ശ്രീജിത്തിന്‍റെ നിലപാട്. കോടതിയില്‍ സര്‍ക്കാര്‍ പിന്തുണ മുഖ്യമന്ത്രിയും ശ്രീജിത്തും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹര്‍ജി നല്‍കാനുള്ള തീരുമാനം.സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും പൊലീസുകാര്‍ക്കെതിരായ നടപടിക്കും അന്വേഷണത്തിനും തടസമായ സ്റ്റേ നീക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ സമരം അവസാനിപ്പിക്കാനാണ് ശ്രീജിത്തിന്‍റെ തീരുമാനം. സിബിഐ അേേന്വഷണ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് എംപിമാരായ കെസി വേണുഗോപാല്‍, ശശിതരൂര്‍, സുരേഷ് ഗോപി എന്നിവര്‍ ശ്രീജിത്തിനെ അറിയിച്ചിരുന്നു. സ്വന്തം നിലയില്‍ സിബിഐക്ക് പരാതി നല്‍കാനും ശ്രീജിത്തിനൊപ്പമുള്ളവര്‍ ആലോചിക്കുന്നുണ്ട്, സമരം 767 ദിവസം പിന്നിട്ടതോടെ സുഹൃത്തുക്കളും റിലേ നിരാഹാരം ആരംഭിച്ചിട്ടുണ്ട്.

Post A Comment: