8.3 കിലോ എല്ലുകളും, 2.48 മീറ്റര്‍ നീളമുള്ള കടുവയുടെ തോലുമായാണ് ഇവര്‍ പിടിയിലായത്.

ബന്‍ബാസ: കടുവയുടെ തോലുകളും, എല്ലുകളും കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍. 8.3 കിലോ എല്ലുകളും, 2.48 മീറ്റര്‍ നീളമുള്ള കടുവയുടെ തോലുമായാണ് ഇവര്‍ പിടിയിലായത്. ഉത്തരാഖണ്ഡ് ഖാട്ടിമ പ്രദേശത്ത് പോലീസും വനംവകുപ്പും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇരുവരും പിടിയിലായത്. എട്ട് മാസം മുമ്ബ് ഉത്തര്‍പ്രദേശിലെ ദുഡ്വാ നാഷണല്‍ പാര്‍ക്കില്‍ ഒരു കടുവ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ ഇവരാണോയെന്നാണ് സംശയം.
വിഷം കൊടുത്താണ് കടവുയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേ സമയം എട്ടു വയസുള്ള കടുവയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പിടിച്ചെടുത്ത തോലിന് 2.48 മീറ്റര്‍ നീളമാണുള്ളത്. അതുകൊണ്ട് തന്നെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കി.


Post A Comment: