കര്‍സേവകരെ സ്വാതന്ത്ര്യസമര സേനാനികളായി പരിഗണിക്കണമെന്ന് വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മരാമജന്മഭൂമി കര്‍സേവകരെ സ്വാതന്ത്ര്യസമര സേനാനികളായി പരിഗണിക്കണമെന്ന് വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. മുംബൈയില്‍ നടന്ന വൈചാരിക് മഹാകുംഭ് എന്ന സമിതിയാണ് രാംസേവകരെ സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിക്കുന്നതിന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചത്. പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമാക്കണമെന്നും ഭഗവത് ഗീതയെ ദേശീയ സാഹിത്യഗ്രന്ഥമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വൈചാരിക് മഹാകുംഭ് ദേശമൊട്ടാകെയുള്ള അന്‍പതോളം മഹാമണ്ഡലേശ്വറുകളുടെ നാലുദിവസ സമ്മേളനമായിരുന്നു. ഗോവധ നിരോധനം നടപ്പാക്കണമെന്നും 125കോടി ഹിന്ദുക്കളുടെ വിശ്വാസത്തിന്‍റെ കാര്യമെന്നനിലയില്‍ അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും വൈചാരിക് മഹാകുംഭ് ആവശ്യപ്പെട്ടു.

Post A Comment: