മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി'ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിമാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി'ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ് ഹര്‍ജിക്കാരന്‍ ഇടപ്പള്ളി സ്വദേശി കെ രാമചന്ദ്രന്‍റെ ആവശ്യം. സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്നും പറയുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ല. കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചു വെയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരു അധികാരവുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ കോടതി തിരക്കഥ പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.


Post A Comment: