ജില്ലയില്‍ കേരള സിലബസ് പഠിക്കുന്ന എല്ലാ സ്കുളൂകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു




കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കോഴിക്കോട് കിരീടം നേടിയതിനെ തുടര്‍ന്ന് ജില്ലയില്‍ കേരള സിലബസ് പഠിക്കുന്ന എല്ലാ സ്കുളൂകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അഞ്ച് ദിവസം നീണ്ടു നിന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര പൂരത്തില്‍ 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്.  893 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനവും, 875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി. 865 പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ ആതിഥേയരായ തൃശൂര്‍ 864 പോയിന്റുമായി അഞ്ചാമതെത്തി. 24 വേദികളിലായി നടന്ന മത്സരങ്ങളില്‍ 300 വിഭാഗങ്ങളിലായി 12,000 കലാപ്രതിഭകളാണ് ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തത്.

Post A Comment: