ത​​മി​​ഴ്​​​നാ​​ട്ടി​​ല്‍ പൊ​​ങ്ക​​ലി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച്‌​ നടന്ന ജെ​​ല്ലി​​ക്കെ​​ട്ടില്‍ വീണ്ടും രണ്ട് മരണം

ചെന്നൈ: ത​​മി​​ഴ്​​​നാ​​ട്ടി​​ല്‍ പൊ​​ങ്ക​​ലി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച്‌​ നടന്ന ജെ​​ല്ലി​​ക്കെ​​ട്ടില്‍ വീണ്ടും രണ്ട് മരണം. ജെല്ലിക്കെട്ട് കാണാനെത്തിയ രണ്ടു പേര്‍ മധുര ജില്ലയിലെ ശിവനഗ്നയിലാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞദിവസവും ഒരാള്‍ കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. പാ​​ല​​മേ​​ട്, സൂ​​റി​​യൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​മാ​​യി 1,500ഒാ​​ളം കാ​​ള​​ക​​ളാ​​ണ്​ ജെല്ലിക്കെട്ടിനായി പങ്കെടുക്കുന്നത്. 150ലധികം കാ​​ള​​പി​​ടി​​യ​​ന്‍​​മാ​​ര്‍​​ക്ക്​ മത്സരത്തില്‍ പ​​രി​​ക്കേ​​റ്റിട്ടുമുണ്ട്. മൊ​​ത്തം 1,188 യു​​വാ​​ക്ക​​ളാ​​ണ്​ കാ​​ള​​ക​​ളെ പി​​ടി​​ക്കാ​​ന്‍ ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്​​​തത്. ഒാ​​രോ മ​​ണി​​ക്കൂ​​റി​​ലും 100 വീ​​ര​​ന്‍​​മാ​​രെ വീ​​തം ക​​ള​​ത്തി​​ലി​​റ​​ക്കി നി​​ശ്ചി​​ത​​ദൂ​​രം കാ​​ള​​യു​​ടെ മു​​തു​​കി​​ല്‍ പി​​ടി​​ച്ചു​​തൂ​​ങ്ങി പോ​​യാ​​ല്‍ വി​​ജ​​യി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്കും. ആ​​ര്‍​​ക്കും പി​​ടി​​കൊ​​ടു​​ക്കാ​​തെ ക​​ട​​ന്ന​ു​​പോ​​കു​​ന്ന കാ​​ള​​ക​​ളു​​ടെ ഉ​​ട​​മ​​ക​​ളാണ് സ​​മ്മാ​​നാ​​ര്‍​​ഹ​​രാ​​വുക. പാ​​ല​​മേ​​ടി​​ല്‍ ജെ​​ല്ലി​​ക്കെ​​ട്ട്​ കാ​​ണാ​​ന്‍ വി​​ദേ​​ശി​​ക​​ളു​​ള്‍​​പ്പെ​​ടെ വ​​ന്‍ ജ​​ന​​ക്കൂ​​ട്ട​​മാ​​ണ്​ എ​​ത്തി​​യ​​ത്. ബ​​സ്​ സ്​​​റ്റാ​​ന്‍​​ഡു​​ക​​ള്‍ ഉ​​ള്‍​​പ്പെ​​ടെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ മെ​​ഗാ എ​​ല്‍.​​ഇ.​​ഡി സ്ക്രീനു​​ക​​ളി​​ല്‍ ത​​ത്സ​​മ​​യ ജെ​​ല്ലി​​ക്കെ​​ട്ട്​ മ​​ത്സ​​രം പ്ര​​ദ​​ര്‍​​ശി​​പ്പി​​ച്ചി​​രു​​ന്നു.


Post A Comment: