കാസര്‍ഗോട് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.


കാസര്‍ഗോട്: കാസര്‍ഗോട് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയ ആയമ്പാറ സ്വദേശിനി സുബൈദ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൈകാലുകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നിട്ടുണ്ടെന്നാണ് വിവരം. മോഷണ ശ്രമത്തിനിടയില്‍ കൊല ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കൊലപാതക വിവരം പുറത്തായത്.

Post A Comment: