2019ല്‍ 7.8 ശതമാനമായി ഉയര്‍ന്നു ചൈനയെ മറികടക്കുമെന്നും അന്താരാഷ്ട്ര നാണയനിധി

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി


വാഷിംഗ്‌ടണ്‍: ഈ വര്‍ഷം ഇന്ത്യ 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും 2019ല്‍ 7.8 ശതമാനമായി ഉയര്‍ന്നു ചൈനയെ മറികടക്കുമെന്നും അന്താരാഷ്ട്ര നാണയനിധി. 2018ല്‍ 6.6 ശതമാനവും 2019ല്‍ 6.4 ശതമാനവുമാണ് ചൈനയില്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കെന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് പുറത്തിറക്കിയ സാമ്പത്തികദര്‍ശന രേഖയില്‍ പറയുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും നിലവില്‍ വന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞിരുന്നുവെന്നും ആ മാന്ദ്യത്തില്‍നിന്ന് ഇന്ത്യ കരകയറാന്‍ അധികം താമസമില്ലെന്നും രേഖയില്‍ പറയുന്നു.   സാമ്പത്തിക രംഗത്ത് അതിവേഗം വളരുന്ന രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഐഎംഎഫ് പറയുന്നു.

Post A Comment: