നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു മരണംആര്‍.എസ്.പുര: നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു മരണം. നാലു പേര്‍ക്ക് പരിക്ക്. സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ആര്‍.എസ്.പുര സെക്ടറിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. പാക് സൈന്യത്തിന്‍റെ പ്രകോപനത്തെ തുടര്‍ന്ന് അതിര്‍ത്തിരക്ഷാസേന ആരംഭിച്ച പ്രത്യാക്രമണം ഇപ്പോഴും തുടരുകയാണ്. ആര്‍.എസ്.പുര സെക്ടറില്‍ കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാനും 17കാരിയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പാകിസ്താന്‍ വീണ്ടും ആക്രമണം ആരംഭിച്ചത്. രണ്ടു ദിവസം മുമ്പ് പാക് ആക്രമണത്തിന് ശക്തമായ മറുപടി ഇന്ത്യന്‍ സൈന്യം നല്‍കിയിരുന്നു. പൂഞ്ച് സെക്ടറില്‍ ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 

Post A Comment: