കോഴി പ്രസവിച്ചു എന്നു റിപ്പോര്‍ട്ടുകള്‍.കമ്പളക്കാടു കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി സി ഇബ്രായിയുടെ വീട്ടില്‍ കോഴി പ്രസവിച്ചു എന്നു റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്‍റെ വീട്ടിലെ ഫാമില്‍ വളര്‍ത്തുന്ന നാടന്‍ പിടക്കോഴിയാണു പ്രസവിച്ചതായി പറയുന്നത്. ദിവസങ്ങള്‍ക്കു മുമ്പു 11 മുട്ടകളുമായി പിടക്കോഴിയെ അടയിരുത്തിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ ഫാം ജീവനക്കാരന്‍ കൂട്ടില്‍ പോയി നോക്കിയപ്പോള്‍ പിടക്കോഴിക്കു സമീപം കറുത്തനിറത്തില്‍ ജീവനില്ലാതെ ഒരു ചെറിയ കോഴിക്കുഞ്ഞു കിടക്കുന്നതായി കാണുകയായിരുന്നു. കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ കൂഞ്ഞിന്‍റെ ശരീരത്തില്‍ പൊക്കിള്‍ കൊടിയും ഉണ്ടായിരുന്നു. ആടവച്ചിരുന്ന 11 മുട്ടകള്‍ അവിടെ തന്നെ ഉണ്ട്. കൂട്ടില്‍ മറ്റു ജീവികള്‍ വല്ലതും ഉണ്ടോ എന്നു തിരഞ്ഞു എങ്കിലും കണ്ടെത്താനയിട്ടില്ല. മാത്രമല്ല ചെറിയ നെറ്റുകള്‍ കൊണ്ട് അടച്ച കൂട്ടിലായിരുന്നു തള്ളക്കോഴി അട ഇരുന്നത്. അതുകൊണ്ടു തന്നെ ഇവിടേയ്ക്കു മറ്റു ജീവികള്‍ ഒന്നും പ്രവേശിക്കാന്‍ സാധ്യതയും ഇല്ല. അതുകൊണ്ടു കോഴി പ്രസവിച്ചതാണ് എന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ഒരു കാര്യം സംഭവിക്കാന്‍ നൂറില്‍ ഒരു ശതമാനം പോലും സാധ്യതയില്ല എന്നു വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു. എന്തായാലും കോഴിക്കുഞ്ഞു പൊക്കിള്‍ കൊടിയോടെ തള്ളക്കോഴിയുടെ സമീപത്തു തന്നെ കിടന്നതിനാല്‍ കോഴി പ്രസവിച്ചു എന്ന് വിശ്വാസത്തിലാണു വീട്ടുകാരും നാട്ടുകാരും.

Post A Comment: